NEWS
സംസ്ഥാന ബജറ്റ് : ലോട്ടറി മേഖലയിലെ നിർദേശങ്ങൾ സ്വാഗതാർഹം : എ ഐ ടി യു സി
07/02/2025 05:44 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി : ലോട്ടറി മേഖലയയിലെ അനഭിലഷണീയമായ പ്രവണതകൾ തടയുമെന്ന ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ ബജറ്റ് പ്രഖ്യാപനം ഏറെ സ്വാഗതാർഹമാണെന്ന് ഓൾ കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയൻ ( എ ഐ ടി യു സി ) സംസ്ഥാന സെക്രട്ടറി ഷാജി ഇടപ്പള്ളി അഭിപ്രായപ്പെട്ടു.
എഴുത്തുലോട്ടറി , കോട്ടൺ കളി , സമൂഹ മാധ്യമങ്ങൾ വഴിയുള്ള ഓൺലൈൻ വില്പന, സെറ്റ് ലോട്ടറി വില്പന എന്നിവക്ക് കടിഞ്ഞാണിടാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനങ്ങളും നിരവധി സമരങ്ങളും തൊഴിലാളി സംഘടനകൾ നടത്തിയിരുന്നു. ചെറുകിട ഏജന്റുമാർക്കും ലോട്ടറി ഓഫീസുകളിൽ നിന്നും ടിക്കറ്റ് ഉറപ്പാക്കാനുള്ള കോമൺ പൂൾ സംവിധാനവും തൊഴിലാളികൾക്ക് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.









